കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരികയാണ്.