പയ്യോളി : അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കൊളാവിപ്പാലത്ത് വെച്ച് പ്രദേശത്തെ നവ മെഡിക്കൽ ബിരുദ ധാരികളായ രൂപശ്രീ, തുളസി സാരംഗി, അനഘ,അഞ്ജന ഗിരീഷ്( എം ബി ബി എസ്, ബി എ എം എസ്) നവ എഞ്ചിനിയറിംങ് ബിരുദധാരി സായന്ത് , പിഎസ്സി മുഖേന സർവ്വീസിൽ പ്രവേശിക്കുന്ന ഹൈസ്കൂൾ അധ്യാപകൻ വിജീഷ് ടി.കെ, നൃത്ത കലയിൽ പുസ്ക്കാര ജേതാവായ അധ്യാപിക ഷീബ മനോജ് എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.
പഠിച്ചുയരുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത ചടങ്ങ് ഒരു പ്രചോദനമായി. ഒപ്പം സമിതിയുടെ ഭാരവാഹികളായി, ഇപ്പോൾ സർവ്വിസിൽ നിന്ന് വിരമിച്ച പിടിവി രാജീവൻ , കെടി രാജീവൻ എന്നിവരേയും ആദരിച്ചു. കൊളാവിപ്പലം രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിരവധി പുരസ്ക്കാര ജേതാവും യുഎല്‍സിസിഎസിന്‍റെ ചെയർമാനുമായ പാലേരി രമേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ക്രൈബ്രാഞ്ച് ഡിവൈഎസ്പി കോഴിക്കോട് എ പി ചന്ദ്രൻ മുഖ്യാതിഥിയായി.
ഡിവിഷൻ കൗൺസിലർ, കെ സി ബാബു, പടന്നയിൽ പ്രഭാകരൻ, വി. രാജീവ്മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ , കെ. ശശിധരൻ മാസ്റ്റർ, എംടി നാണു മാസ്റ്റർ. റഷീദ് പാലേരി, കെഎന്‍ രത്നാകരൻ, വിവി അനിത, ഇന്ദിര കൊളാവി, എം പി അജിത, എം ടി ബിജു എന്നിവർ പരിപാടിയ്ക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് വി പി നാണു മാസ്റ്റർ സ്വാഗതവും , എം ചന്ദ്രൻ നന്ദിയും പറഞ്ഞു.