കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റിന് പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്-സാജിദ് കൈരളി, ജനറൽ സെക്രട്ടറി-മീത്തൽ ഗോവിന്ദൻ നായർ, ട്രെഷർ-പ്രവീൺ മിഥിഹ

news image
Jun 24, 2024, 6:33 am GMT+0000 payyolionline.in

പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 24-26 വർഷത്തെ മൂരാട് യൂണിറ്റ് പ്രസിഡന്റ് ആയി സാജിദ് കൈരളി യെയും, ജനറൽ സെക്രട്ടറി ആയി മീത്തൽ ഗോവിന്ദൻ നായർ, ട്രെഷർ ആയി പ്രവീൺ മിഥിഹയെയും ജില്ലാ കൗൺസിൽ അംഗമായി മുല്ലക്കുളം ബാബുവിനെയും തിരഞ്ഞെടുത്തു.

യോഗത്തിൽ സാജിദ് കൈരളി സ്വാഗതവും, ബാബു മുല്ലക്കുളം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സുകുമാരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സഗീഷ് കുമാർ. പി. എം. നന്ദി പറഞ്ഞു. ഉപഭോക്താക്കൾക് സാധനങ്ങൾ വാങ്ങാൻ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe