ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ചർച്ച നടത്തിയതായും
പുതിയതായി അനുവദിച്ച ഷൊർണ്ണൂർ – കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും വടകര എംപി ഷാഫി പറമ്പിൽ അറിയിച്ചു.
തിങ്ങി നിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിരം യാത്രികരുടെ പ്രശ്നങ്ങൾ മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.
മെമു സർവീസ് ഉൾപ്പെടെയുള്ള പുതിയ ട്രെയിനുകൾ അനുവദിക്കേണ്ടതിൻ്റെയും നിലവിലുള്ള ട്രെയിനുകളിൽ കുടുതൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടതിൻ്റെയും അനിവാര്യത ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ച് കൂടതൽ ചർച്ചകൾ നടത്തി വടകരയുടെ ആവശ്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുമെന്ന്
ഷാഫി പറമ്പിൽ എം.പി അറിയിച്ചു.