വടകര: വടകര പാർലമെൻറ് അംഗം ഷാഫി പറമ്പിലിൻ്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം നടത്തി. ജനങ്ങൾക്ക് ഓഫീസിൽ വരാതെ തന്നെ പരാതി പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ജനങ്ങളിൽ നിന്നുള്ള പരാതികൾ ഏറ്റുവാങ്ങി.
ചടങ്ങിൽ കെ കെ രമ എംഎൽഎ യുഡിഎഫ് ആർ എം പി നേതാക്കളായ പാറക്കൽ അബ്ദുല്ല , അഡ്വ. കെ.പ്രവീൺകുമാർ , എൻ വേണു, അഡ്വ.ഐ.മൂസ , അഹമ്മദ് പുന്നക്കൽ, കെ.ബാലനാരായണൻ, പ്രദീപ് ചോമ്പാല, ഒ കെ കുഞ്ഞബ്ദുള്ള, സുനിൽ മടപ്പള്ളി ,കാവിൽ രാധാകൃഷ്ണൻ, പൊട്ടങ്കണ്ടി അബ്ദുള്ള , വി എം ചന്ദ്രൻ, രാജേഷ് കിഴരിയൂർ, എൻ പി അബുള്ള ഹാജി ,കുരിയാടി സതീശൻ, കെ പി സാജു, അഡ്വ ഇ. നാരായണൻ നായർ, അഡ്വ സി വത്സലൻ എന്നിവർ പങ്കെടുത്തു.