പയ്യോളി: പൊതുജന വായനശാല ബിൽഡിംഗ് നിർമാണം, വായനശാല ഡിജിറ്റലൈസേഷൻ പ്രവർത്തനം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ജനകീയ പിന്തുണ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വായനശാല ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു.
യോഗം പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി എം അഷ്‌റഫ് ആദ്യക്ഷത വഹിച്ചു. കൗൺസിലർ കെ ടി വിനോദൻ,സുബീഷ് സി ടി, രവീന്ദ്രൻ നീലിമ,പ്രകാശൻ ടി സി,സന്ധ്യ എ ടി, ലിജിന കെ, പ്രഭാത് മാസ്റ്റർ, എം കെ സുരേഷ്, സൈഫുദ്ധീൻ പി കെ,ബബിത് സി സി, നസീമ വി പി എന്നിവര്‍ സംസാരിച്ചു.
വായനശാല സെക്രട്ടറി എ ടി ചന്ദ്രൻ സ്വാഗതവും എ ടി സന്തോഷ് നന്ദിയും പറഞ്ഞു. ഡിവിഷൻ കൗൺസിലർ എ സി സുനൈദ് ചെയർമാനും, ടി സി പ്രകാശൻ കൺവീനറുമായി 21അംഗങ്ങൾ അടങ്ങിയ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു.