വടകര : മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. ബീഹാര്‍ സ്വദേശി മുഹമ്മദ് സദ്ദാനെയാണ് (22) വടകര പോലീസും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്. കണ്ണൂർ – ഷൊർണൂർ സ്പെഷ്യൽ ട്രെയിനിനു കല്ലെറിയുകയായിരുന്നു. ആർപിഎഫ് കോഴിക്കോട് പോസ്റ്റ് കമാൻഡർ ഉപേന്ദ്ര കുമാർ, വടകര ആർപിഎഫിലെ എസ്ഐ കെ. ധന്യ, എഎസ്ഐ പി.പി. ബിനീഷ്, വടകര പോലീസ് ഇൻസ്പെക്ടർ സി. സുനിൽ കുമാർ, എസ്ഐ കെ. രഞ്ജിത്ത് എന്നിവർ നടത്തിയ അനേഷണത്തിലാണ് പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടിയത്.
മൂരാട് പാലത്തിനു സമീപം ട്രെയിനിനു നേരെ കല്ലേറ്: ബിഹാർ സ്വദേശി പിടിയിൽ
Aug 15, 2024, 12:35 pm GMT+0000
payyolionline.in
പെരുമാൾപുരം ഗ്രാമദീപം റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തിക്കോടിയില്‍ തവക്കൽ കളരി മാർഷൽ ആർട്സ് ആൻഡ് സ്പോർട്സ് അക്കാദമി സ്വാതന്ത്ര്യദി ..