പയ്യോളി: നാഷണൽ ഹൈവേയിലെ മലിന ജലം പരിസര പ്രദേശങ്ങളിലേക്ക് ഒഴുക്കിവിടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ 21ാം ഡിവിഷനിലെ ജനങ്ങൾ ആവിശ്യപ്പെട്ട പ്രകാരം വിളിച്ചു ചേർത്ത അടിയന്തിര വാർഡ് സഭയിൽ അധികൃതർക്കെതിരെ പ്രതിഷേധമിരമ്പി.
പ്രദേശത്തേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ വാർഡ് സഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസാക്കി.
മലിനജലം കടലിലേക്കോ പുഴയിലേക്കോ ഒഴുക്കി വിടണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാനോ മറ്റ് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരോ ഇതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരോ വാർഡ് സഭയിൽ പങ്കെടുക്കാതിരുന്നതിനെതിരെ ജനങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
വാർഡ് സഭയിൽ 21ാം ഡിവിഷൻ കോർഡിനേറ്റർ രമ്യ, കൗൺസിലർ സി.പി ഫാത്തിമ,വാർഡ് വികസന സമിതി ചെയർമാൻ ഇ.കെ ശീതൾരാജ് എന്നിവർ പങ്കെടുത്തു. ലളിതബാബു പ്രമേയം അവതരിച്ചു. യു സജീവൻ,അരവിന്ദൻ മാസ്റ്റർ,റസാഖ് അയനിക്കാട് , വി.കെ പ്രേമൻ,എ വി ചന്ദ്രൻ,ഗോവിന്ദൻ പി കെ അജയൻ എന്നിവർ സംസാരിച്ചു. എം സി ഷാജി നന്ദിയും പറഞ്ഞു.