പയ്യോളി: പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതിയായ ഭിന്നശേഷിക്കാർക്ക് മുചക്ര വാഹന വിതരണം നടത്തി . 12 ഭിന്നശേഷിക്കാർക്ക് 13,44,000 രൂപയാണ് അടങ്കൽ തുക . പയ്യോളി, അയനിക്കാട്, അറബികോളേജ് പരിസരത്ത് വെച്ച് നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘടനം നിർവഹിച്ചു.
വൈസ് ചെയർപെയ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ മഹിജ എളോടി, പി എം ഹരിദാസൻ, പി എം റിയാസ് തുടങ്ങിയവരും കൗൺസിലർമാരായ കെ സി ബാബുരാജ്, സുജല ചെത്തിൽ, സ്മിതേഷ്, സിജിന മോഹനൻ, സി പി ഫാത്തിമ, അൻവർ കായിരിക്കണ്ടി, ഷൈമ ശ്രീജു, ഐ സി ഡി എസ് സൂപ്പർവൈസർ സുജല എന്നിവർ സംസാരിച്ചു. മുൻ ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി റിപ്പോർട്ട് അവതരണം നടത്തി. പയ്യോളി നഗരസഭയുടെ 2024-2025 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ആദ്യമായിട്ടാണ് ഒരു നഗരസഭയിൽ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.