കാപ്പാട് എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ ക്ഷണിച്ചു

news image
Sep 8, 2024, 3:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് ജില്ലാഅവാർഡിന് അപേക്ഷ വിളിച്ചു.
റെഡ്ക്രോസ് വളണ്ടിയറും മികച്ച ദുരന്ത രക്ഷാ പ്രവർത്തകനുമായിരുന്ന എ.ടി. അഷറഫ് കാപ്പാടിൻ്റെ സ്മരണാർത്ഥം ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് ഏർപ്പെടുത്തിയ ദുരന്തനിവാരണ , ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള നാലാമത് ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു.

പ്രശസ്തിപത്രവും, ശിൽപവും, കാഷ് അവാർഡുമാണ് ജേതാവിനു സമ്മാനിക്കുക. ജില്ലയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്കുവേണ്ടി സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും , വ്യക്തികൾക്കും നോമിനേഷൻ സമർപിക്കാം. സ്വയം നിർദ്ദേശം സ്വീകരിക്കുന്നതല്ല. സെപ്തംബർ 30 ന് വൈകീട്ട് 5 മണിക്കു മുമ്പ് താലൂക്ക്സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, റെഡ്ക്രോസ് ഭവൻ, കൊയിലാണ്ടി – 673305 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447478112 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe