പയ്യോളി മീലാദ് ആഘോഷം ഒക്ടോബർ 2 ന്; സ്വാഗതസംഘം രൂപീകരിച്ചു

news image
Sep 23, 2024, 5:42 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി പരിധിയിലുള്ള മഹല്ലുകളും സമീപ മഹല്ലുകൾ ഉൾപ്പെടെ മുഴുവൻ സുന്നി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ പയ്യോളി മീലാദ് ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ നബി സ്നേഹ ഘോഷ യാത്രയും, മൗലീദ് സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി. ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകിട്ട് നടക്കുന്ന ആഘോഷ പരിപാടികളിൽ സാദാത്തീങ്ങളും മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ഒക്ടോബർ രണ്ടിന് പയ്യോളിയിൽ നടക്കുന്ന പയ്യോളി മീലാദ് ആഘോഷ പരിപാടികൾക്കുള്ള ഫണ്ട് സമാഹരണം അബ്ദുറഹ്മാൻ മുസ്ലിയാരിൽ നിന്നും ഫണ്ട് സ്വീകരിച്ച് അബ്ദുൽ ഹക്കീം കെ പി ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി രണ്ടാം ഗേറ്റിന് സമീപമുള്ള കണ്ണംകുളം മദ്രസയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അർഷാദ് ദാരിമി ഉദ്ഘാടനം ചെയ്തു.  അബ്ദുന്നാസർ സഖാഫി തിക്കോടി, പയ്യോളി മുൻസിപ്പാലിറ്റി ചെയർമാൻ
വി കെ അബ്ദുറഹ്മാൻ എന്നിവർ ആശംസ പ്രഭാഷണം നടത്തി.  അബ്ദുറഷീദ് എം സി സ്വാഗതവും, അബ്ദുൽ അസീസ് സി കെ പി നന്ദിയും പറഞ്ഞു. മഹല്ല് ഖാസി ടി എസ് ഇബ്രാഹിം മുസ്ല്യാരുടെ നേതൃത്വത്തിൽ 10 അംഗ രക്ഷാധികാരികൾ ഉൾപ്പെടെ ഭാരവാഹികളായി അബ്ദുറഹ്മാൻ മുസ്ലിയാർ ചെയർമാൻ, എം സി അബ്ദുറഷീദ് കൺവീനർ, അബ്ദുൽ ഹക്കീം കെ പി ട്രഷറർ എന്നിവരെയും, വിവിധ സബ് കമ്മിറ്റികളിലായി പ്രോഗ്രാം: കഞ്ഞിരോളി നിസ്സാർ ഹാജി ചെയർമാൻ, പി പി അബ്ദുൽ അസീസ് കൺവീനർ, ഫൈനാൻസ്: കമ്മന ഉമ്മർ ഹാജി ചെയർമാൻ, വി കെ സിറാജ് കൺവീനർ, പബ്ലിസിറ്റി:  അൻസാർ പി കെ ചെയർമാൻ, റാഫി എസ് കെ കൺവീനർ, ഘോഷയാത്ര:  ജാഫർ പി കെ ചെയർമാൻ, ഷംസു കരുവാം കണ്ടി കൺവീനർ, സ്റ്റേജ് & ഗ്രൗണ്ട്: നൂറുദ്ദീൻ എ പി ചെയർമാൻ, സൈഫുദ്ദീൻ പി കെ കൺവീനർ, ഫുഡ്:  എസ് കെ സമീർ ചെയർമാൻ, കെ പി സി റഹ്മാൻ കൺവീനർ, വളണ്ടിയർ വിംഗ്: വി പി അഹമ്മദ് മാസ്റ്റർ ചെയർമാൻ, സവാദ് വയരോളികൺവീനർ ഉൾക്കൊള്ളുന്ന 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe