ഹിസ്ബുല്ല മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ

news image
Sep 28, 2024, 10:40 am GMT+0000 payyolionline.in

ബെയ്‌റൂട്ട്‌: വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ വ്യാപക വ്യോമാക്രമണം നടത്തിയിരുന്നു.

ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ലബനനിലേക്ക്‌ നടത്തിയ വ്യാപക ആക്രമണങ്ങളിൽ എഴുന്നൂറിലധികം പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മാത്രം ഇസ്രയേൽ ആക്രമണങ്ങൾ 25 പേരുടെ ജീവനെടുത്തു. പതിനായിരക്കണക്കിന്‌ ആളുകൾ സിറിയയിലേക്ക്‌ പലായനം ചെയ്യുകയാണ്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe