‘മാലിന്യമുക്ത നവകേരളം’ ജനകീയ ക്യാമ്പയിൻ 2024 : തിക്കോടി ഗ്രാമപഞ്ചായത്ത് ട്രോളി വിതരണം നടത്തി

news image
Oct 3, 2024, 8:20 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം ”ജനകീയ ക്യാമ്പയിൻ 2024” പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്‌ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായ,   ഹരിത കർമ്മസേനയ്ക്ക് ട്രോളി വിതരണം പദ്ധതിയുടെ ഭാഗമായി 17 വാർഡുകളിലെയും ഹരിത കർമ്മസേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു.

തദ്ദേശസ്ഥാപനത്തിൽ പ്രവർത്തിക്കുന്ന 12 ഹരിത സ്ഥാപനങ്ങൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷനായ ചടങ്ങിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, സെക്രട്ടറി സന്ദീപ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ പുല്പാണ്ടി, വിബിത ബൈജു, സുവീഷ് പി.ടി, സിനിജ എം, ജിഷ കാട്ടിൽ, ജയകൃഷ്ണൻ ചെറുകുറ്റി, ബിനു കാരോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

അസി.സെക്രട്ടറി കെ. ഇന്ദിര നന്ദി പ്രകാശിപ്പിച്ചു. 17 വാർഡുകളിലുമുള്ള മെമ്പർമാരുടെ നേതൃത്വത്തിൽ, ഹരിത സ്ഥാപന പ്രഖ്യാപനം, ശുചീകരണ പ്രവർത്തനങ്ങൾ, ശുചിത്വ ബോധവത്കരണം, ഹരിത സേനാംഗങ്ങളെ ആദരിക്കൽ തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe