തിക്കോടി: കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പിൽ മമ്മു (68) , ഭാര്യ മൈമുന (62) എന്നിവരെ തീവണ്ടി തട്ടി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം ഉണ്ടായത്.
വടകരയിൽ നിന്നുള്ള യാത്രികർ തിക്കോടി സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പഞ്ചായത്ത് ബസാർ ഗേറ്റിന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെ ഇരുവരും അപകടത്തിൽപെട്ടു. കോഴിക്കോട് ഭാഗത്തേക്ക് റെയിൽവേ നിർമ്മാണ സാമഗ്രികൾ കയറ്റി പോവുകയായിരുന്ന യു.ടി.വി ട്രെയിൻ ഇരുവരെയും തട്ടി.
പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.