പയ്യോളി: പയ്യോളി ലോഹ്യാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ലെവൽ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ രാഷ്ട്രീയ യുവജനതാദൾ പയ്യോളി കമ്മിറ്റി പ്രവർത്തകൻ സി. സംവേദ് സായുവിനെ യുവജനതാദൾ കൊളാവിപ്പാലം മേഖലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഇ. ആദർശ് അദ്ധ്യക്ഷം വഹിച്ചു. രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി. കിരൺജിത്ത് ഉപഹാരം നൽകി.
എം.നിബിൻ കാന്ത് ആർ. വൈ.ജെ.ഡി ജില്ലാജനറൽ സെക്രട്ടറി, രാജൻ കൊളാവിപ്പാലം ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗം, ചെറിയാവി സുരേഷ് ബാബു കൗൺസിലർ മുനിസിപ്പാലിറ്റി, എം.വി. കൃഷ്ണൻ, സി. ടി. പി കൃഷ്ണൻ, ഭാസ്ക്കരൻ എം. ടി. കെ, എം.ടിനാണു മാസ്റ്റർ, പി.പി. ദിനേശ് ബാബു എന്നിവർ സംസാരിച്ചു. അഭിജിത്ത് എം. ടി സ്വാഗതവും ധനേഷ് വി.സി നന്ദിയും പറഞ്ഞു.