പയ്യോളി : ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതി അറുവയിൽ ദാമോദരൻ സ്മാരക വായനശാലയുടെ ഗ്രന്ഥ വിതരണം വിജയദശമി നാളിൽ നടന്നു. എ.ഷാജുവിന്റെ മകള്‍ കുമാരി നിലാവിന് ആദ്യ പുസ്തകം വിപിന്‍ മാസ്റ്റർ നല്‍കി. ക്ഷേത്ര ഭരണ സമിതിയോടൊപ്പം നളന്ദ ഗ്രന്ഥാലയം ഭാരവാഹി ഒ. എൻ സുജിഷ് , എം. ടി. രമേശ് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ രത്നാകരൻ പടന്നയിൽ ചടങ്ങില്‍ പങ്കെടുത്തു. സാന്ദ്ര അറുവയിൽ നന്ദി പറഞ്ഞു. വി കെ അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് നാണു മാസ്റ്റർ, ഒ എൻ സുജിഷ് , എം.ടി രമേശൻ, എം ദാസൻ, എ ദാമോദരൻ , എ ആവണി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.