പേരാമ്പ്ര ∙ മുയിപ്പോത്ത് പെട്രോൾ പമ്പിന് സമീപം റോഡിലെ കുഴിയിൽ ബൈക്ക് വീണ് ദമ്പതികൾക്ക് പരുക്ക്. മുയിപ്പോത്ത് വടക്കെ പയോളി ശ്രീജിത്ത് (52), ഭാര്യ പ്രിയമോൾ (44) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ ഇഎംഎസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ പേരാമ്പ്രയിൽ നിന്നു സ്കൂട്ടറിൽ മുയിപ്പോത്തെ വീട്ടിലേക്ക് വരികയായിരുന്ന ഇവർ പെട്രോൾ പമ്പിന് സമീപത്തെ കുഴിയിൽ വീണ്, എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 2 പേർക്കും വലതുകാലിനും കൈക്കും ഇടുപ്പെല്ലിനും ആണ് പരുക്ക്. ശ്രീജിത്തിന്റെ കാൽ പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്. പ്രിയയുടെ കാലിന് ശസ്ത്രക്രിയ നടത്തി.
പേരാമ്പ്ര മുയിപ്പോത്ത് റോഡിലെ കുഴിയിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്കു പരുക്ക്
Oct 20, 2024, 4:10 am GMT+0000
payyolionline.in
വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്ത് ചെളിയും വെള്ളക്കെട്ടും; കാൽ ..
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇ ഹെല്‍ത്ത്