ബലാത്സംഗക്കേസ്: മുൻ എസ്.പി സുജിത് ദാസിനെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത് തടഞ്ഞ് ഹൈകോടതി

news image
Oct 25, 2024, 8:55 am GMT+0000 payyolionline.in

കൊച്ചി: പൊ​ന്നാ​നി ബലാത്സംഗക്കേസിൽ മ​ല​പ്പു​റം മു​ൻ എ​സ്.​പി സുജിത്് ദാസ് അടക്കമുള്ള​വ​ർക്കെതിരെ എഫ്.ഐ.ആർ ര​ജി​സ്റ്റ​ർ ചെ​യ്യുന്നത് താൽകാലികമായി തടഞ്ഞ് ഹൈകോടതി. പൊ​ന്നാ​നി മു​ൻ സി.​ഐ വി​നോ​ദിന്‍റെ ഹരജി പരിഗണിച്ചാണ് പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്.

കേസിൽ തങ്ങുടെ വാദം കൂടി കേൾക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ആരോപണം ശരിയല്ലെന്നും മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും അക്കാര്യം പരിശോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് ഹരജി വീണ്ടും കോടതി പരിഗണിക്കും.

മ​ല​പ്പു​റം മു​ൻ എ​സ്.​പി സുജിത് ദാസ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശം നൽകിയത്. പ​രാ​തി​യി​ൽ ന​ട​പ​ടി വൈ​കു​ന്ന​തി​നാ​ൽ വീ​ട്ട​മ്മ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് വി​ഷ​യ​ത്തി​ൽ 10 ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ന്നാ​നി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

അ​തി​ജീ​വി​ത​യു​ടെ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ൽ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യോ​ട് പൊ​ന്നാ​നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്റെ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

പൊ​ന്നാ​നി മു​ൻ സി.​ഐ വി​നോ​ദ്, മ​ല​പ്പു​റം മു​ൻ എ​സ്.​പി സു​ജി​ത് ദാ​സ്, തി​രൂ​ർ മു​ൻ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി എ​ന്നി​വ​ർ ലൈം​​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ഉ​ദ്യോ​​ഗ​സ്ഥ​ർ രം​​ഗ​ത്തെ​ത്തി​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe