തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ആരംഭിച്ചു

news image
Mar 13, 2023, 2:32 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി-കുട്ടിച്ചാത്തൻ -ഗുളികൻ ക്ഷേത്ര തിറ മഹോത്സവം ആരംഭിച്ചു. മാർച്ച്‌11 ആരംഭിച്ച ഉത്സവം  മാർച്ച്‌   20 തോടുകൂടി സമാപിക്കും.  മാർച്ച്‌ 12 മുതൽ 16 വരെ ഉത്സവ വിളക്കുകൾ. രാത്രി 7 മണിക്ക്  ഗ്രാമോത്സവം.

 

തുടർന്ന് മാർച്ച്‌ 17 രാത്രി 7.30നു  തൃക്കോടിയെറ്റ്, 9 മണിക്ക്  മെഗാഷോ, മാർച്ച്‌ 18 ഉച്ചക്ക് 12 മണി മുതൽ പ്രസാദഊട്ട്, രാത്രി 8മണി മുതൽ വെള്ളാട്ട്, 10മണിക്ക്  ഗ്രാമോത്സവം, മാർച്ച്‌ 19, ഉച്ചക്ക് 1 മണി മഞ്ഞൾ പൊടി വരവ്, 2 മണിക്ക്  തണ്ടൻവരവ്, 3 മണി മുതൽ ഇളനീർ വരവുകൾ, 6 മണിക്ക്  താലപൊലി എഴുന്നളത്ത്, വെടിക്കട്ട്‌,  രാത്രി 10.30 മണിക്ക്  വലിയവട്ടളം ഗുരുതി. മാർച്ച്‌ 20നു  തിറകൾ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe