വടകര:സിക്കീ० ഗവൺമെന്റ്ടെ സൂപ്പർ ക്യൂൻ വീക്കിലി ലോട്ടറിയുടെ വ്യാജ ടിക്കറ്റുപയോഗിച്ചു പണ० തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പേരാമ്പ്ര നൊച്ചാട് കനാൽപ്പാല० റഫീക്കിനെ(40)യാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് എ.എ०.ഷീജ വിട്ടയച്ചത്.
എടച്ചേരി പത്മനാഭ ലോട്ടറി സ്റ്റാളിൽ നിന്നു० വ്യാജമായി നിർമ്മിച്ച ലോട്ടറി ഉപയോഗിച്ച് ഒറിജിനൽ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പണ० വാങ്ങാൻ ശ്രമിച്ചു എന്നാരോപിച്ച് എടച്ചേരി പോലീസാണ് റഫീക്കിനെതിരെ കേസെടുത്തത്. പിന്നീട് കുറേ ദിവസ० റഫീക്ക് ജയിലിൽ കഴിഞ്ഞിരുന്നു. വ്യാജ രേഖ ചമക്കൽ, വ്യാജ രേഖ നൽകി ചതിക്കൽ എന്നീ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഈവകുപ്പുകൾ പ്രകാരമുള്ള കുറ്റ० തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിയിൽ പറയുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.പി.സുനിൽ കുമാർ, ആതിര ഒടേരൻ, അർഷിന നാണു, അശ്വനി രവീന്ദ്രൻ എന്നിവർ ഹാജരായി.