43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം

news image
Dec 1, 2024, 2:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന 43 -ാംമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കൊയിലാണ്ടി എംഎൽഎയും വിവിധ തദ്ദേശ ഭരണ സാരഥികളും ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.

കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ.കെ.പി, നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനത്തിൽ പങ്കെടുത്തത്.

മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ.ചന്ദ്രൻ, എൽ.ജി.ലിജീഷ്, സി.കെ.മനോജ് എന്നിവർ സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതം പറഞ്ഞു. 2025 ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് 43 ആമത് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത്. പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ വിദേശ താരങ്ങൾ ഉൾപ്പെടെ അറിയപ്പെടുന്ന നിരവധി താരങ്ങൾ പങ്കെടുക്കും. പ്രധാന ടൂർണമെണ്ടിനോടൊപ്പം പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തി മറ്റൊരു ടൂർണമെൻ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. നമ്പർ: 9447634382, 9400905981.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe