പയ്യോളി നഗരസഭ കേരളോത്സവത്തിനു തുടക്കമായി

news image
Dec 1, 2024, 4:40 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ കേരളോത്സവം 2024-നു തുടക്കമായി.  ഡിസംബർ 14 വരെ വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. ക്രോസ് കൺട്രി മത്സരത്തോടെ പയ്യോളി നഗരസഭ ബസ്സ്റ്റാൻ്റെ പരിസരത്തു നടന്ന കേരളോത്സവം ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവ്വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു.
കേരളോത്സവം സ്പോർട് മത്സരങ്ങളുടെ ആരംഭമായി ദീപശിഖ കൊളുത്തൽ സെറിബ്രൽപൾസി സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണൽ അതലറ്റിക്സ് മുന്നാം സ്ഥാന വിജയി നിവേദ് അനീഷ് നിർവ്വഹിച്ചു.


സ്പോർട്ട്സ് മത്സരങ്ങൾ ഡിസംബർ 8 നും, ഫുട്ബോൾ മത്സരങ്ങൾ 10നും പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പഞ്ചഗുസ്തി മത്സരങ്ങൾ ഡിസംബർ 3-നു എം പവർ ജിം പയ്യോളിയിലും ചെസ്സ് മത്സരം സി.എച്ച് സ്മാരക വായനശാല ബസ്സ് സ്റ്റാൻ്റ് ബിൽഡിംഗ് പയ്യോളിയിലും ഷട്ടിൽ മത്സരങ്ങൾ പെരുമാൾപുരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചും വോളിബോൾ മത്സരങ്ങൾ വോളി അക്കാദമി കോട്ടയ്ക്കൽ വെച്ചും നടക്കും.
അയനിക്കാട് വെൽഫയർ സ്കൂളിൽ വെച്ച് ഡിസംബർ 14 നു നടക്കുന്ന കലാമത്സരങ്ങളോടുകൂടി ഈ പ്രാവശ്യത്തെ നഗരസഭ കേരളോത്സവത്തിനു സമാപനമാകും.
ഉദ്ഘാടന പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം റിയാസ്, അഷറഫ് കോട്ടക്കൽ, ഷെജ്മിന അസൈനാർ, വടക്കയിൽ ഷെഫീഖ്, സി കെ ഷെഹനാസ്, ചെറിയാവി സുരേഷ്ബാബു, അൻവർ കായിരക്കണ്ടി, സ്മിതേഷ്, രേഖ പി, കാര്യാട്ട് ഗോപാലൻ, ആതിര, എ പി റസാക്ക്, എ സി സുനൈദ്, സബീഷ് കുന്നങ്ങോത്ത്, ബഷീർ എം സി, പി വി മനോജൻ, ഗിരീഷ് കുമാർ കെ, എ കെ ബൈജു, ഷാഹുൽ ഹമീദ് പ്രജീഷ് കുമാർ ടി കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe