കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം നാളെ മുതല്‍

news image
Dec 5, 2024, 12:31 pm GMT+0000 payyolionline.in

കൊയിലാണ്ടി:   കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ ആഘോഷിക്കും. ആറിന് വൈകീട്ട് അഞ്ച് മണിക്ക് സംഗീത മഹത് പ്രതിഭാ സംഗമം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷനാവും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു മുഖ്യാതിഥിയാവും. തുടര്‍ന്ന് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം. ഏഴിന് വൈകീട്ട് 6.30ന് ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴല്‍ കച്ചേരി.എട്ടിന് രാവിലെ ശ്രീലാമോഹന്റെ വീണക്കച്ചേരി,വൈകീട്ട് ചെന്നൈ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി. ഒന്‍പതിന് വൈകീട്ട് 6.30ന് ടി.എച്ച്.സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി.

 

10ന് രാവിലെ ഒന്‍പതിന് വി.കെ.സുരേഷ് ബാബുവിന്റെ (കണ്ണൂര്‍) പ്രഭാഷണം).വൈകീട്ട് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി. 11ന് വൈകീട്ട് ഡോ.അടൂര്‍ പി.സുദര്‍ശന്റെ സംഗീതക്കച്ചേരി,12ന് മുഡികൊണ്ടാന്‍ രമേഷ്(ചെന്നൈ) അവതരിപ്പിക്കുന്ന വീണകച്ചേരി. 13ന് തൃക്കാര്‍ത്തിക നാളില്‍ രാവിലെ പിഷാരികാവ് ഭജന സമിതിയുടെ ഭക്തിഗാനാമൃതം,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് അഞ്ചിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് തൃക്കാര്‍ത്തിക സംഗീത പുരസ്‌ക്കാരം സമര്‍പ്പണം.

 

കാര്‍ത്തിക ദീപം തെളിയിക്കല്‍, ചെങ്കോട്ടൈ ഹരിസുബ്രഹ്മമ്യത്തിന്റെ സംഗീത കച്ചേരി. തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി.പി. രാധാകൃഷ്ണൻ, ശ്രീ പുത്രൻ, ദേവസ്വം മാനേജർ വി.പി. ഭാസ്ക്കരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe