മത്സ്യ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണം: കർഷക കോൺഗ്രസ്

news image
Dec 7, 2024, 7:37 am GMT+0000 payyolionline.in

പയ്യോളി: കേരളത്തിലെ മത്സ്യ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് കർഷ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.കൊയിലാണ്ടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

തീരദേശ മേഖലയായ കൊയിലാണ്ടിയിൽ നിരവധി ആളുകൾ മത്സ്യ കൃഷി മുഖ്യ ഉപജീവനമാർഗമായി ചെയ്തു വരുന്നു. മത്സ്യകർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് യഥാസമയത്തുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടക്കാത്തത് യഥാർത്ഥ മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ചു നൽകാൻ ഫിഷറീസ് വകുപ്പ് തയ്യാറാകാത്തത് കാരണം മത്സ്യ കർഷകർ പ്രതിസന്ധിയിലാണ്.

 

അതു മാത്രമല്ല മണ്ണെണ്ണയ്ക്ക് സബ്സിഡി നൽകാത്തത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളാണ് മത്സ്യ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിനൊക്കെ പരിഹാരം വേണമെന്ന് ജില്ല കർഷക കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.

 

കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ സജിത്ത് കോട്ടക്കൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ പയ്യോളി ബ്ലോക്ക്‌ പ്രസിഡന്റ് കെ. ടി. വിനോദൻ, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്, പി. ബാലകൃഷ്ണൻ, പുത്തുക്കട് രാമകൃഷ്ണൻ, ഇടി പത്മനാഭൻ,പിഎം ഹരിദാസ്, സി.കെ ഷാനവാസ്‌, അസ്‌ലം കടമേരി, സിപി നാരായണൻ, സൂരജ് ഇ, അബ്‌ദുൾ നാസർ ആയഞ്ചേരി, എം.കെ മുകുന്ദൻ മാസ്റ്റർ, എം.ടി രഞ്ജിത്ത് ലാൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe