പയ്യോളി: ജെസിഐ പുതിയനിരത്ത് ലോമിന്റെ പുതിയ ഭാരവാഹികൾ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്ഥാനമേറ്റെടുത്തു. പ്രസിഡന്റ് ആയി ശരത്ത് പി ടി, സെക്രട്ടറി ആയി നിധിൻ ഡി എം, ട്രഷറർ ആയി ശ്രീജിത്ത് എന്നിവരെ തിരഞ്ഞെടുത്തു.
പരിപാടിയിൽ മുഖ്യ പ്രഭാഷകനായി ജെസിഐ അലുമിനി ക്ലബ്ബിന്റെ ദേശിയ കോർഡിനേറ്റർ രഞ്ജീവ് കുറുപ്പും, മുഖ്യ അതിഥിയായി സോൺ പ്രസിഡന്റ് അരുൺ ഇ വി യും സോൺ വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.