പയ്യോളി : പ്രീ പ്രൈമറി വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് എസ് എസ് കെ മേലടി ബി ആർ സി മുഖേന മേലടി ഗവൺമെൻറ് ഫിഷറീസ് എൽ പി സ്കൂളിന് അനുവദിച്ച സ്റ്റാർസ് ‘വർണ്ണക്കൂടാരം’ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു .
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു കോഴിക്കോട് എസ് എസ് കെ ഡിപി ഒ പി എൻ അജയൻ പദ്ധതി വിശദീകരണം നടത്തി ഡിവിഷൻ കൗൺസിലർ അൻസില ഷംസു, ബി.ആർ സി ട്രെയിനർമാരായ അനീഷ് പി, രാഹുൽ എൻ, കെ .സി ആർ സി കോഡിനേറ്റർ അഭിജിത്ത് എ, കെ വി ചന്ദ്രൻ പിടിഎ പ്രസിഡണ്ട്, വിപീഷ് വി, പി ടി എ ചെയർപേഴ്സൺ ഇന്ദുലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ വത്സൻ വി സ്വാഗതവും സീനിയർ അസിസ്റ്റൻറ് റോഷ്ന കെ കെ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.