പയ്യോളി : സർഗ്ഗാലയക്ക് സമീപമുള്ള ഇരിങ്ങൽ റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചിടും. തിക്കോടി- വടകര റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 211 എ ഇരിങ്ങൽ ഗേറ്റ് ഡിസംബർ 17-ാം തീയതി രാവിലെ 8 മണി മുതൽ 18-ാം തീയതി രാവിലെ 8 മണി വരെയാണ് അടച്ചിടുന്നത്.
ഗേറ്റിലെ ലെവൽ ക്രോസിങ് പരിശോധനയും അറ്റകുറ്റപണികളും നടത്തുന്നതിന്‍റെ ഭാഗമായാണ് അടച്ചിടൽ നടപടി. റോഡ് ഗതാഗതം അടുത്തുള്ള ലെവൽ ക്രോസിങുകൾ വഴി തിരിച്ചുവിടാൻ നിർദേശങ്ങൾ നൽകി. ഗതാഗത തടസം ഒഴിവാക്കാൻ യാത്രക്കാർ മറ്റ് മാർഗങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.