അരിക്കുളം: പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിക്കുന്ന സ്നേഹ വീടിൻ്റെ കട്ടിള വെയ്ക്കൽ കർമം ചെയർമാൻ മുനീർ എരവത്ത് നിർവഹിച്ചു.
![](https://payyolionline.in/wp-content/uploads/2024/12/hfty-224x300.jpg)
പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ കട്ടിള വെയ്ക്കൽ ചെയർമാൻ മുനീർ എരവത്ത് നിർവഹിക്കുന്നു.
ഹസ്ത ജനറൽ സെക്രട്ടറി ഒ.എം രാജൻ മാസ്റ്റർ, ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ സലാം തറമൽ, സ്നേഹ വീട് കോ-ഓർഡിനേറ്റർ കെ.അഷറഫ് മാസ്റ്റർ, വി.കെ രമേശൻ മാസ്റ്റർ, കെ.കെ കോയക്കുട്ടി, അമ്മദ് പൊയിലങ്ങൽ, ഇ.എം പത്മിനി, കെ.പി സുലോചന, ഹസ്ത മീഡിയ സെൽ കൺവീനർ സാജിദ് അഹമ്മദ്, രാജൻ ആയാട്ട് എന്നിവർ പങ്കെടുത്തു.