അയനിക്കാട്: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗജമണ്ഡപം സമർപ്പണം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവ്വഹിച്ചു. യോഗത്തിൽ ക്ഷേത്രം പ്രസിഡണ്ട് വി. ഗോപാലൻ അധ്യക്ഷം വഹിച്ചു. ചോറോട് അമൃതാനന്ദമായി മഠാധിപതി ശൈലജാമ്മ അനുഗ്രഹ പ്രഭാഷണം നടത്തി.
യോഗാചാര്യൻ തരിപ്പയിൽ ശശിന്ദ്ര, പ്രമുഖ വ്യവസായി പി.ഇ ചന്ദ്രൻ മുംബൈ, എരഞ്ഞി വളപ്പിൽ ക്ഷേത്രം പ്രസിഡണ്ട് വി.പവിത്രൻ. റിപ്പോർട്ടർ ചാനൽ എം.ഡി ആൻ്റോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ രൺധീർ റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ഷേത്രം വൈസ് പ്രസിഡണ്ട് ടി.പി.അശോകൻ, ഗോകുലം ഗോപാലനെ പൊന്നാട അണിയിച്ചു. ക്ഷേത്രം ഖജാൻജി എം.വി പ്രഭാകരൻ ഉപഹാരസമർപ്പണം നടത്തി. ചെത്തിൽ രജീഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രസാദ ഊട്ടും ചോറോട് അമൃതാനന്ദമയി മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഭജനയും നടത്തി.