പയ്യോളി: ദേശീയപാതയിൽ തിക്കോടി പൂവ്വെടി തറക്ക് സമീപം സർവ്വീസ് റോഡിലെ സ്ലാബ് തകർന്ന്
ബൈക്ക് യാത്രക്കാരന് പരുക്ക്.തിക്കോടി അരയൻ കണ്ടി ബാബു (50) വിനാണ് പരുക്കേറ്റത്.ഇന്നലെ സന്ധ്യ സമയത്താണ് അപകടം.
ബസ് കടന്ന് പോകുമ്പോൾ സൈഡിലുള്ള സ്ലാബിലേക്ക് കയറിയപ്പോഴാണ് സ്ലാബ് പൊട്ടി ബൈക്ക് കിടങ്ങിൽ പെട്ടത്.സർവ്വീസ് റോഡ് വീതി കുറഞ്ഞത് കാരണം ഇതേ പോലെ നിരവധി അപകടങ്ങൾ തിക്കോടി ഭാഗത്ത് നടന്നിട്ടുണ്ട്.തിക്കോടി മുതൽ 20-ാം മൈൽസ് വരെയുള്ള സർവ്വീസ് റോഡ് പലയിടങ്ങളിലും നാല് മീറ്ററിൽ കുറവാണ് വീതിയുള്ളത്.
ഈ ഭാഗങ്ങളിലെ സർവ്വീസ് റോഡിലെ നിരവധി സ്ലാബുകൾ തകർന്ന നിലയിലാണ്.ധാരാളം വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. ഇത് വഴി വലിയ വാഹനങ്ങൾ പോകുന്ന സമയത്ത് കാൽ നടയാത്ര പോലും പ്രയാസമായ അവസ്ഥയാണ്