പയ്യോളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് നടത്തുന്ന വ്യാപാരി കുടുംബ സംഗമത്തിന്റെ ഭാഗമായി ഇന്ന് പയ്യോളി ടൗണിൽ വിളംബര ജാഥയും ഓഫീസ് ഉദ്ഘാടനം നടക്കും.
പയ്യോളി ടൗൺ ഡിവിഷൻ കൗൺസിലർ സിപി ഫാത്തിമ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയാണ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുക.