നന്തി ബസാർ: ഈ കൊല്ലം ഡിസംബറോടെ ദേശീയപാതയുടെ പണി പൂർത്തിയാക്കുമെന്നും, കേരള മൊഴികെ ദേശിയ പാതക്ക് പണം ചിലവഴിച്ച സംസ്ഥാനം രാജ്യത്ത് വേറെയില്ലന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നന്തി ബസാറിൽ മുടാടി സർവ്വീസ് സഹകരണ ബേങ്കിൻ്റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു അദ്ദേഹം .
എം എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷയായി. 24777 മെമ്പർമാരും 1.38 രൂപ ഓഹരി വരുമാനമുള്ള സ്പഷൽഗ്രേഡ് ബാങ്കിന് മുചുകുന്നിലും മുടാടിയിലും ബ്രാഞ്ച് കളുണ്ട്. നന്തി ബസാറിൽ സ്വന്തം കെട്ടിടത്തിൽ നവീകരിച്ച ഓഡിറ്റോറിയം ഉൽഘാടനവും, കർഷക സേവാ കേന്ദ്രത്തിനുള്ള ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു.പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് അമ്പതിനായിരം രൂപ നൽകി. വികസന പദ്ധതി പ്രസിഡണ്ട് കെ.വിജയരാഘവൻ അവതരിപ്പിച്ചു.
കോഴിക്കോട് ജോ: റജിസ്ട്രാർ എൻ.എം ഷീജ മുഖ്യഥിതിയായിരുന്നു. ബ്ലോക്ക് പ്രസിഡണ്ട പി. ബാബുരാജ്, ജില്ല പഞ്ചായത്ത് മെമ്പർമാരായ വി.പി.ദുൽ ഖിഫിൽ, എം പി ശിവാനന്ദൻ, ചൈത്ര വിജയൻ ,കെ. ജീവാനന്ദൻ, സുഹറഖാദർ ,ഷീജ പട്ടേരി, എം കെ മോഹനൻ, റഫീഖ് പുത്തലത്ത്, എം പി ഷിബു, രാമകൃഷ്ണൻ കിഴക്കയിൽ, സ്മിനു രാജ്, സന്തോഷ് കുന്നുമ്മൽ, രജീഷ് മാണിക്കോത്ത്, ചെനൊത്ത് ഭാസകരൻ, ശ്രീലത പി.എം പവിത്രൻ ആതിര. സംസാരിച്ചു. സി.കെ.ശ്രീകുമാർ സ്വാഗതവും കെ.പി.ബിനേഷ് നന്ദിയും പറഞ്ഞു.