കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.
കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായിവേൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി ഇ സുരേഷ് ബാബു, ഷാജി മനേഷ് എം, ഷീബ എം, പങ്കജാഷൻ എം എന്നിവർ സംസാരിച്ചു. ടി.ടി രാമചന്ദ്രൻ, അനിൽ കുമാർ മരക്കുളം, ദിജീഷ് കുമാർ ടി , സന്തോഷ് കുമാർ ടി വി, സുനിൽകുമാർ വി.കെ. മുഹമ്മദ് റിയാസ്, രാജേഷ് കുമാർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി