കൊല്ലം: കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. 28, 29 തിയ്യതികളിൽ പള്ളിവേട്ട, ആറാട്ട് എന്നിവയോടെ ക്ഷേത്രോത്സവം സമാപിക്കും. ക്ഷേത്രചടങ്ങുകൾക്കു പുറമെ തിരുവാതിരക്കളി, കൈ കൊട്ടിക്കളി, കളരിപ്പയറ്റ്, നൃത്യ നൃത്തങ്ങൾ, ഗാനമേള, എന്നിവയും ഉണ്ടായിരിക്കും.
ചടങ്ങിൽ രക്ഷാധികാരി ഇളയടുത്ത് വേണുഗോപാൽ, പ്രസിഡണ്ട് ഇ എസ് രാജൻ, ജനറൽ സെക്രട്ടറി സജി തെക്കയിൽ, ട്രഷറർ വിസന്തോഷ്, ലീലകോറുവീട്ടിൽ, വി.കെശിവദാസൻ, ഇ വേണു, പി.കെ ബാലകൃഷ്ണൻ, സദാനന്ദൻ, മോഹൻദാസ് പൂകാവനം, എൻ കെ കൃഷ്ണൻ, േസുര ചിറക്കൽ, ശാരദ, ദാസൂട്ടി, എന്നിവർ പങ്കെടുത്തു.