ജെ സി ഐ പുതിയനിരത്തിൻ്റെ നഴ്സറി കലോത്സവം; വിജയികളായി പയ്യോളി സേക്രട്ട് ഹാർട്ട് നഴ്സറി സ്കൂൾ

news image
Jan 27, 2025, 5:36 pm GMT+0000 payyolionline.in

 

മൂടാടി: ജെ സി ഐ പുതിയനിരത്തിൻ്റെ ആഭിമുഖ്യത്തിൽ നാലാമത് നഴ്സറി കലോത്സവം ‘കുട്ടിക്കൂട്ടം’ ചിങ്ങപുരം സി. കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജെസിഐ പുതിയനിരത്ത് പ്രസിഡണ്ട് ശരത് അധ്യക്ഷനായ ചടങ്ങിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ പരിപാടി ഉത്ഘാടനം ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർസ് ലിറ്റിൽ ലവേഴ്സ് ദമ്പതിമാർ അമൽ, സിതാര മുഖ്യാതിഥികളായിരുന്നു.

പ്രോഗ്രാം ഡയരക്ടർ ബിജിത് സ്വാഗതവും ജെസിഐ പുതിയ നിരത്ത് സെകട്ടറി നിധിൻ നന്ദിയും പറഞ്ഞു. തിക്കോടി മൂടാടി പഞ്ചായത്തുകളിലേയും പയ്യോളി മുനിസിപ്പാലിറ്റിയിലേയും മുപ്പതോളം നഴ്സറികൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ സേക്രട്ട് ഹാർട്ട് നഴ്സറി സ്കൂൾ പയ്യോളി വിജയികളായി. വീരവഞ്ചേരി എൽപി സ്കൂൾ നഴ്സറി വിഭാഗവും, ചിങ്ങപുരം സി കെ ജി സ്കൂൾ നഴ്സറി വിഭാഗവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജെസിഐ സോൺ വൈസ് പ്രസിഡന്റ് അജീഷ് ബാലകൃഷ്ണൻ,സോൺ ഡയറക്ടർ ഗോകുൽ കൊയിലാണ്ടി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe