ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

news image
Feb 4, 2025, 10:18 am GMT+0000 payyolionline.in

ദുബായ്: ദുബായിലെ വിവിധ ഇടങ്ങളിൽ പാർക്കിങ് ഫീസുകൾ വർധിപ്പിച്ചതായി പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി അറിയിച്ചു. അൽ സുഫൂഹ് 2, എഫ് സോൺ എന്നിവിടങ്ങളിലെ പാർക്കിങ് താരിഫുകളാണ് ഉയർത്തിയിരിക്കുന്നത്. ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങൾ കൂടുതലായും ബാധിക്കുന്നത്.

അര മണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവുമാണ് കൂട്ടിയ പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ മണിക്കൂറിലും നാല് ദിർഹം വെച്ച് കൂടുകയാണ് ചെയ്യുന്നത്. 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 32 ദിർഹമാണ് ഈടാക്കുന്നത്. മുൻപ് ഒരു മണിക്കൂറിന് 2 ദിർഹവും ഓരോ മണിക്കൂറിലും 3 ദിർഹം വെച്ച് കൂടുകയുമായിരുന്നു. പ്രീമിയം പാർക്കിങ് ഇടങ്ങളിൽ ഓരോ മണിക്കൂറിനും 6 ദിർഹം വെച്ചാണ് പാർക്കിങ് ഫീസ്. പാർക്കിങ് ഫീസിനോടൊപ്പം പാർക്കിങ് സമയത്തിലും മാറ്റം വന്നിട്ടുണ്ട്. എട്ടു മണി മുതൽ രാത്രി 10 മണി വരെയാണ് പാർക്കിങ് സമയം ഉയർത്തിയിരിക്കുന്നത്. മുൻപ് വൈകിട്ട് ആറു മണി വരെ മാത്രമായിരുന്നു പാർക്കിങ് അനുവദിച്ചിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെയും ഞായറാഴ്ചകളിൽ പകൽ സമയത്തും പാർക്കിങ് സൗജന്യമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe