കൊയിലാണ്ടി: ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് തല കീഴാഴ്മറിഞ്ഞു. ചേമഞ്ചേരി റെയിൽവേസ്റ്റേഷനു സമീപമാണ് അപകടം. അപകടത്തിൽ ചേമഞ്ചേരി കൊളക്കാട് സ്വദേശി ലത്തീഫിന് പരിക്കുപറ്റി. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു അപകടം.
ഇരു കാറുകളും കൊയിലാണ്ടിയിലേക്ക് വരുകയായിരുന്നു. പിറകിൽ വന്ന കാർ മുന്നിലുള്ള കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെആഘാതത്തിൽ കാർ തലകീഴായ് മറിഞ്ഞു. അപകടത്തെ തുടർന്ന് ഗതാഗത കുരുക്കുണ്ടായി. പോലീസെത്തി നിയന്ത്രിച്ചു.