ഇരിങ്ങത്ത് : ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർ തട ദിനത്തിൻ്റെ ഭാഗമായി ഇരിങ്ങത്ത് യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് ടൂറിസ്റ്റ് കേന്ദ്രമായ അകലാപുഴയുടെ തീരം വൃത്തിയാക്കി.
പരിപാടിയുടെ ഉദ്ഘാടനം തുറയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കുറ്റിയിൽ റസാഖ് നിർവ്വഹിച്ചു . പിടിഎ പ്രസിഡണ്ട് സുരേഷ് ഓടയിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ വി .ഐ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.ടി സാജിദ ,കെ.കെ സുധ , ഷിജു ഇരിങ്ങത്ത്, ബിനിൽ വിളയാട്ടൂർ, കെ.കെ അനുരാഗ് , പി. സന്ധ്യ, വി.വിപുല, അനന്തു സി നായർ, എം ടി രഷ്മിത എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. ദേശീയ ഹരിത സേനയുടെ കോഡിനേറ്റർ എൽ.വി അസ്ലം നന്ദി രേഖപ്പെടുത്തി