കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിച്ച വ്യാപാര സൗഹൃദ മീറ്റ് ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അമൽ അശോക്, യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ എൻ. എം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ. എം. രാജീവൻ, സഹീർ ഗാലക്സി, ഫാറൂഖ്, ചന്ദ്രൻ ഐശ്വര്യ, ലാലു സി. കെ, ബാബു പി. പി, രോഹിത് എന്നിവർ പ്രസംഗിച്ചു.