കൊയിലാണ്ടി: രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഏപ്രിൽ 19 ന് പയ്യോളിയിലാണ് റാലിയും പൊതുസമ്മേളനവും നടത്തുന്നത്. സമ്മേളനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കലാജാഥ, സെമിനാർ , വർഗ ബഹുജന സംഘടനകളുടെ സംഗമം എന്നിവ നടക്കും. സംസ്ഥാനസമിതി അംഗം എം.പി. ശിവാനന്ദൻ സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു.
രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായ ചടങ്ങിൽ പുനത്തിൽ ഗോപാലൻ, എം.കെ പ്രേമൻ , രാജൻ കൊളാവി,കബീർസലാല, രജീഷ്‌മാണിക്കോത്ത്, അവിനാഷ് ചേമഞ്ചേരി, രാജ് നാരായണൻ എന്നിവർ സംസാരിച്ചു. പി.ടി രാഘവൻ ചെയർമാനായും രാമചന്ദ്രൻ കുയ്യണ്ടി ജനറൽ കൺവീനറായും കെ.വി.ചന്ദ്രൻ ട്രഷററായും സ്വാഗതസംഘം രൂപീകരിച്ചു.