വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം; സംഘാടക സമിതിയായി

news image
Feb 18, 2025, 4:29 pm GMT+0000 payyolionline.in

അഴിയൂർ : ബ്ലോക്ക് പഞ്ചായത്ത് ചോമ്പാല മിനി സ്റ്റേഡിയത്തിൽ മെയ് മൂന്ന് മുതൽ പതിനൊന്ന് വരെ നടത്തുന്ന കടത്തനാടൻ അങ്കത്തിന് സംഘാടക സമിതി രൂപീകരിച്ചു.സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും, ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി, കേരള ഫോക്‌ലോർ അക്കാദമി, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത് .

 

അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിവിധ കലാപരിപാടികളും നാടൻ കലകളും അരങ്ങേറും. ഗവൺമെന്റിനെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന ങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകളും പുസ്തകോത്സവം , ഭക്ഷ്യമേള, കാർഷിക മേള തുടങ്ങിയവയും മേളയുടെ ഭാഗമാകും. സംഘാടകസമിതി രൂപീകരണയോഗം കേരള ഫോക് ലോർ അക്കാദമി പ്രസിഡൻറ് ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി അംഗം വി ടി മുരളി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കോർഡിനേറ്റർ വി മധുസൂദനൻ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ സന്തോഷ് കുമാർ, ടി പി ബിനീഷ്, ഒ കെ കുഞ്ഞബ്ദുള്ള, പ്രഭാകരൻ പറമ്പത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, അഡ്വ ഒ ദേവരാജ്, പ്രദീപ് ചോമ്പാല, എ ടി ശ്രീധരൻ, വി പി പ്രകാശൻ, പ്രകാശൻ പാറമ്മൽ, പ്രമോദ് കരുവയൽ, സി നിജിൻ ലാൽ, കെ കെ , കുഞ്ഞിമൂസ ഗുരുക്കൾ, സി എഛ് ദേവരാജൻ ഗുരുക്കൾ, മധു പുതുപ്പണം തുടങ്ങിയവർ സംസാരിച്ചു. കെ പി ഗിരിജ ചെയർമാൻ, കെഎം സത്യൻ ജന കൺവീനർ, ദീപുരാജ് ട്രഷറർ ആയി കമ്മിറ്റി 501 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe