അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി

news image
Feb 24, 2025, 9:00 am GMT+0000 payyolionline.in

ന്യൂഡല്‍ഹി ∙ അമിത വണ്ണം തടയാൻ ഭക്ഷ്യ എണ്ണ ഉപയോഗം 10% കുറയ്ക്കാനുള്ള പ്രചാരണത്തിൽ നടന്‍ മോഹന്‍ലാലിനെ അംബാസഡറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി അംബാസഡർമാരായി നാമനിർദേശം ചെയ്തത്.

ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍. മാധവന്‍, എംപി സുധാമൂര്‍ത്തി എന്നിവരാണ് അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റു വ്യക്തികള്‍.

അമിതവണ്ണം തടയാനും  ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഇവരെ അംബാസഡർമാരായി നാമനിർദേശം ചെയ്തതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇവർ ഓരോരുത്തരും മറ്റ് പത്തുപേരെക്കൂടി ചലഞ്ച് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തില്‍ അമിത വണ്ണത്തിനെതിരെ പോരാടാനും ആളുകളോട് ഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe