തിക്കോടി : തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ വരവ്.വൈകീട്ട് ആറിന് ദീപാരാധന, നാദസ്വര കച്ചേരി, ഏഴിന് കാറാടേരി തറവാട്ടിൽ നിന്നുള്ള വരവ്, ഏഴരയ്ക്ക് തായമ്പക, കൊമ്പുപറ്റ്, കുഴൽ പറ്റ്, ഒൻപതിന് മുചുകുന്ന് ശശിമാരാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം,10 ന് ഇളനീരാട്ടം, കരിമരുന്ന് പ്രയോഗം, തുടർന്ന് ചോറൂൺ, 10.30 ന് വടകര കാഴ്ച്ച കമ്യൂണിക്കേഷൻസിൻ്റെ നാടകം ‘ശിഷ്ടം’, 12.30 ന് വാദ്യസമേതം വലിയ വിളക്കെഴുന്നള്ളത്ത്, ഒന്നരയ്ക്ക് ടീം തൃക്കോട്ടൂർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ‘നൂപുര ധ്വനി, 3.15 ന് വാദ്യസമേതം ശ്രീഭൂതബലി എഴുന്നള്ളത്ത്, 27 ന് രാവിലെ ഏഴിന് തുലാഭാരം എന്നിവയോടെ ഉത്സവം സമാപിക്കും.
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ വരവിൽ നിന്നുളള ഫോട്ടോസ് & വീഡിയോസ് താഴെ 👇