ക്ലീൻ പയ്യോളിക്ക് ഒരു ചുവടുകൂടി മുന്നോട്ട് ; ഹരിതകർമ്മസേനയ്ക്ക് നഗരസഭ രണ്ട് മിനി ട്രക്കുകൾ നല്‍കി

news image
Feb 28, 2025, 9:48 am GMT+0000 payyolionline.in

പയ്യോളി :  ഹരിതകർമ്മസേനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി   രണ്ട് വാഹനങ്ങൾ പയ്യോളി  നഗരസഭ കൈമാറി. ഇനി മുതൽ അജൈവ പാഴ്‌വസ്തുക്കൾ കാര്യക്ഷമമായി പരിപാലിക്കാൻ ഹരിത കർമ്മ സേനയ്ക്ക് കഴിയും. 15 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ട് മിനി ട്രക്കുകൾ നഗരസഭ  വാങ്ങിയത്. നഗര സഞ്ചയം ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഹരിതകർമ്മസേനയ്ക്ക് കൈമാറി.

 

ചടങ്ങിൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ കൗൺസിലർ കെ.സി ബാബുരാജ് നഗരസഭ സെക്രട്ടറി എം. വിജില, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് രാധ.പി എം അംഗങ്ങളായ ശ്യാമള എസ്.കെ, വിലാസിനി എൻ.സി, ഗീത കെ.ടി, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe