വടകര: വടകര-മാഹി കനാലിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ. ചെമ്മരത്തൂർ സന്തോഷ് മുക്കിലെ തിരുവങ്ങോത്ത് അജിത് കുമാറി (50)നെയാണ് കനാലിൽ വീണ നിലയിൽ കണ്ടെത്തിയത്. കനാലിൻ്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെ ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം.
കനാലിന് സമീപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് അജിത് കുമാറിനെ കണ്ടെത്തിയത്, നാട്ടുകാർ ഉടൻ തന്നെ വടകര അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന സ്ഥലത്തെത്തി ഡിങ്കി ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഇയാളെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ആംബുലൻസിൽ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ വിജിത് കുമാർ, സീനിയർ ഓഫീസർ ഷൈനേഷ്, മൊകേരി ഓഫീസർമാരായ സഹീർ പി.എം, റാഷിദ് എം.ടി, ബിനീഷ് ഐ, ഷിജു ടി.പി. അഗീഷ് പി, ജയകൃഷ്ണൻ, ബബീഷ് പി.എം, സുബൈർ കെ, രതീഷ് കക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.