പയ്യോളി : മെയ് 10 ന് പയ്യോളിയില്‍ നടക്കുന്ന ആര്‍ ജെ ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ പി.ടി. രാഘവൻ അധ്യക്ഷത വഹിച്ചു.
ആര്‍ ജെ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , എം.പി അജിത, രാജൻ കൊളാവിപ്പാലം, കെ.വി. ചന്ദ്രൻ, കെ.പി. ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, ബിജു കേളോത്ത്, സിന്ധു ശ്രീശൻ, വള്ളിൽ മോഹൻദാസ്, എൻ.വി.കൃഷ്ണൻ, എ.വി.സത്യൻ, എം.പി ജയദേവൻ, ചന്ദ്രൻ കണ്ടോത്ത്, പി.പി. മോഹൻദാസ്, ഭാസ്ക്കരൻ കൊളാവിപ്പാലം, എം.പി ചന്ദ്രൻ, പ്രജീഷ് തച്ചൻകുന്ന് എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.