പയ്യോളി: വേനലവധിക്കാലം അവിസ്മരണീയമാക്കാൻ ഇരിങ്ങൽ സർഗാലയയിൽ ” സമ്മർ സ്പ്ലാഷ് 2025”. വൈവിധ്യമേറിയ വിനോദോപാധികൾ, സ്ത്രീകൾക്കായി കഥക് ന്യത്തം, കോലം ശില്പശാലകൾ, കോലമിടൽ മത്സരം, ഡാൻസ് തെറാപ്പി, കുട്ടികൾക്കായി സ്‌കേറ്റിങ്, പട്ടം തയ്യാറാക്കൽ തുടങ്ങിയ ശില്പശാലകൾ, കേരളീയ ചുമർചിത്ര ശിൽപ്പശാല, കേരളത്തിലെ മികച്ച അൻപതില്പരം കലാകാരന്മാരുടെ ചിത്രപ്രദർശനം, ബൊഗൈൻവില്ല പ്രദർശനം, ബോൺസായ് പ്രദർശനം വാണിജ്യസ്റ്റാളുകൾ, കുതിര സവാരി, ഒട്ടക സവാരി, കുട്ടികൾക്കും മുതിർന്നവർക്കും വിനോദോപാധികൾ, കുട്ടികൾക്കായി ആകർഷണീയമായ മികച്ച കളികളൊരുക്കുന്ന ഗെയിംസ് സോൺ, മികച്ച ഭക്ഷണവിഭവങ്ങളൊരുക്കുന്ന ഫുഡ്‌ഫെസ്ററ്, വൈവിധ്യമേറിയ കലാപരിപാടികൾ, റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടാവും.
വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ഒരുങ്ങുന്നവർക്ക് പറുദീസയാവുകയാണ് സർഗാലയ. മെയ് രണ്ടു മുതൽ പതിമൂന്നു വരെ “സമ്മർ സ്പ്ലാഷ്” സന്ദർശകർക്ക് അവിസ്മരണീയ അനുഭവമായിരിക്കുമെന്നു സർഗാലയ അധിക്യതർ പറയുന്നു. ആദ്യമായാണ് സർഗാലയയിൽ ഇത്ര വിപുലമായി വേനലവധി പരിപാടികൾ സംഘടിപ്പിക്കുന്നത്. കൂടാതെ നൂറിൽപ്പരം കരകൗശല വിദഗ്ദ്ധരുടെ സ്ഥിരം കരകൗശല നിർമ്മാണ യൂണിറ്റുകളും പതിനായിരക്കണക്കിന് കരകൗശല സ്യഷ്ടികളും സ്ഥിരം വിനോദോപാധിയായ പെഡൽ, മോട്ടോർ ബോട്ടിംഗ് എന്നിവയും അവാച്യ അനുഭവം പ്രധാനം ചെയ്യും.