പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതി, അറുവയിൽ ദാമോദരൻ സ്മാരക വായനശാല ആന്റ് ലൈബ്രറി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ‘അരുത് ലഹരി’ എന്ന വിഷയത്തിൽ രാസലഹരിക്കെതിരെ കൊയിലാണ്ടി പിങ്ക് പോലീസ് എ.എസ്.ഐ ശ്രീമതി ജമീല റഷീദ് ക്ലാസെടുത്തു.
ചടങ്ങിൽ സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.വി.പി നാണു മാസ്റ്റർ ,രത്നാകരൻ പടന്നയിൽ ,ബൈജു ഇരിങ്ങൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ടി.രമേശൻ സ്വാഗതവും വിസ്മയ എ നന്ദിയും പറഞ്ഞു.