പയ്യോളി : പതിനഞ്ചാം ഡിവിഷൻ എഡിഎസ് സംഘടിപ്പിച്ച “ലഹരി നമുക്ക് വേണ്ട കുടുംബമാണ് നമ്മുടെ ലഹരി” ക്യാമ്പെയ്ൻ ഏഴാം ദിവസത്തിലേക്ക് കടന്നു. ക്യാമ്പെയിന്റെ ഭാഗമായി കീഴൂർ ടൗണിൽ ബോധവത്കരണ പ്രകടനം, ഇ.കെ. നായനാർ മിനി സ്റ്റേഡിയത്തിൽ മനുഷ്യച്ചങ്ങലയും , പ്രതിജ്ഞ ചൊല്ലൽ എന്നിവ നടന്നു.പയ്യോളി നഗരസഭ കൗൺസിലർ ഷിജിന മോഹൻ അധ്യക്ഷയായി. പരിപാടി ഷൈമ മണന്തല ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ പ്രീത കെ, റിത്ത എൻ.കെ സ്വാഗതവും ഇന്ദിര വികെ നന്ദിയും രേഖപ്പെടുത്തി.