പയ്യോളി : അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനായി നിയമ പോരാട്ടത്തിന്റെ വഴി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട്ജില്ലാ സമ്മേളനം അകലാപ്പുഴ ലേക് വ്യൂ പാലസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻ്റ് കുഞ്ഞബ്ദുള വാളൂർ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം പി.പി. ദുൽക്കിഫിൽ, സി.പി ഐ (എം) പയ്യോളി ഏരിയാ സെക്രട്ടറി എം.പി.ഷിബു, ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ഐആർഎംയു സംസ്ഥാന പ്രസിഡൻ്റ് പി.കെ. ഹാരിസ് , സംസ്ഥാന നേതാക്കളായ ഉസ്മാൻ അഞ്ച് കുന്ന്, കെ.പി. അഷറഫ് പ്രസാദ് കാടാം കോട്, സുനിൽ കോട്ടൂർ, ദേവരാജ് കന്നാട്ടി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ കെ ടി കെ റഷീദ് നന്ദിയും പറഞ്ഞു. വാർത്തയിലെ വിശ്വാസ്യത ; ജനാധിപത്യത്തിൻ്റെ കാവൽ നായ്ക്കൾ എന്ന വിഷയത്തിൽ നടത്തിയ മീഡിയ ഓപ്പൺ ഫോറം ഐആർഎംയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉസ്മാൻ അഞ്ച് കുന്ന് ഉദ്ഘാടനം ചെയ്തു. യു.ടി ബാബു അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രവി എടത്തിൽ സ്വാഗതവും ടി.എ.ജുനൈദ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. കെ.പി. അഷറഫ്, സുനിൽ കോട്ടൂർ, പ്രസാദ് കാടാങ്കോട് തുടങ്ങിയവർ സംസാരിച്ചു. ദേവരാജ് കന്നാട്ടി സ്വാഗതവും എ.പി. സതീഷ് നനിയും പറഞ്ഞു. പി.കെ പ്രിയേഷ് കുമാർ റിപ്പോർട്ടും കെ.ടി.കെ. റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
തുടർന്ന് പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ , സെക്രട്ടറി പി.കെ പ്രിയേഷ് കുമാർ , ട്രഷറർ കെ.ടി.കെ റഷീദ് , വൈ. പ്രസിഡൻ്റുമാർ ദേവരാജ് കന്നാട്ടി, സുനന്ദ പി.എം , ജോ. സെക്രട്ടറിമാർ എ.പി. സതീഷ് , അനുരൂപ് പയ്യോളി എന്നിവർ ഭാരവാഹികളായി 27 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രാദേശിക മാധ്യമ പ്രവർത്തകൾക്ക് പ്രത്യേക ക്ഷേമനിധിയും ഇൻഷുറൻസും ഏർപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            